പണിമുടക്കിന് ഐക്യദാര്‍ഢ്യം ചേമഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നില്‍ സംയുക്ത ട്രേഡ് യൂണിയന്‍ മാര്‍ച്ചും ധര്‍ണ്ണയും


കൊയിലാണ്ടി: 17 ഇന ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചേമഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി.
സി ഐ ടി യു ഏരിയാ സെക്രട്ടറി സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. എച്ച് എം എസ് നേതാവ് ഉണ്ണി തിയ്യക്കണ്ടി അധ്യക്ഷനായി. എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ജെയ്സി, കെ. ശ്രീനിവാസൻ, പി. ബിജു, സുനിത പടിഞ്ഞാറയിൽ, കെ. ബിജയ്, സത്യൻ മേലാത്തൂർ എന്നിവർ സംസാരിച്ചു. സി. കെ. ഉണ്ണി സ്വാഗതവും പി. ശിവദാസൻ നന്ദിയും പറഞ്ഞു.











