വിജയാരവം ’25 അനുമോദന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: എല്‍എസ്എസ്, യുഎസ്എസ്, എസ്എല്‍എല്‍സി. പ്ലസ്റ്റു, എന്‍എംഎംഎസ്ഇ
മദ്രസ പൊതു പരീക്ഷയിൽ Top Plus നേടിയവർ എന്നിവർക്കായി, എം.എസ്.എഫ് നടേരി ശാഖ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.

msf സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ
ഷാദിൽ എം.പി അധ്യക്ഷത വഹിച്ചു എം.എസ്.എഫ് നടേരി ശാഖ ജന:സെക്രട്ടറി റിഷാൽ മേയന സ്വാഗതവും പറഞ്ഞു.

കൊയിലാണ്ടി മുൻസിപ്പൽ മുസ്ലിംലീഗ് ട്രഷറർ എൻ.കെ അബ്ദുൽ അസീസ്, മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സമദ് നടേരി കൊയിലാണ്ടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജന:സെക്രട്ടറി ഫാസിൽ നടേരി,കൊയിലാണ്ടി നിയോജകമണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് ഫസീഹ് പുറക്കാട് ജന: സെക്രട്ടറി റഫ്ഷാദ് വലിയമങ്ങാട്, നടേരി ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് അലി എം.കെ, ജന:സെക്രട്ടറി അബ്ദു റഊഫ് എം.പി, ട്രഷറർ ഫൈസൽ പി, യൂത്ത് ലീഗ് നടേരി ശാഖ പ്രസിഡണ്ട് സൈനുദ്ദീൻ കെ.ടി, ജ:സെക്രട്ടറി ഷമീർ ടി, ട്രഷറർ സഹദ് പി.ടി എന്നിവർ പങ്കെടുത്ത പരിപാടിയിൽ എം.എസ്.എഫ് നടേരി ശാഖ പ്രസിഡൻറ് അദ്നാൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!