പയ്യോളിയില്‍ തെരുവ് നായയുടെ ആക്രമണം. മൂന്നുപേര്‍ക്ക് പരിക്ക്

പയ്യോളി: പയ്യോളിയില്‍ തെരുവ് നായയുടെ ആക്രമണം. മൂന്നുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 6 മണി യോടെയായിരുന്നു സംഭവം. ഒരു സ്ത്രീക്കും രണ്ടു പുരുഷന്‍മാര്‍ക്കുമാണ് പരിക്കേറ്റത്. പുതുവയല്‍ രാജന്‍, ഇരിങ്ങല്‍ കുന്നത്ത് മീത്തല്‍ സമിത, കീഴൂര്‍ കമ്പി വളപ്പില്‍ കുഞ്ഞിരാമന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പയ്യോളി റെയില്‍വേസ്‌റ്റേഷന്‍ പരിസരത്തുനിന്നാണ് നായയുടെ അക്രമണം ഉണ്ടായത്. ഭീതിയിലാഴ്ത്തിയ തെരുവ് നായയെ ടി.ഡി.ആര്‍.എഫ് വളണ്ടിയേഴ്‌സും നാട്ടുകാരും പിടികൂടി. നായയെ കണ്ണൂരിലേക്ക് കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!