ഏകദിന പഠനക്യാമ്പ്: അപേക്ഷ ക്ഷണിച്ചു


ഏകദിന പഠനക്യാമ്പ്: അപേക്ഷ ക്ഷണിച്ചു
വനംവകുപ്പിന്റെ ഉത്തരമേഖല സാമൂഹിക വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തെരഞ്ഞെടുത്ത പ്രകൃതിപഠന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പിന് സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ പരമാവധി 40 പേര്‍ അടങ്ങുന്ന സംഘങ്ങള്‍ക്കാണ് ക്യാമ്പ് അനുവദിക്കുക. ക്യാമ്പിലേക്കും തിരിച്ചുമുള്ള യാത്രാചെലവ് വിദ്യാലയങ്ങള്‍ വഹിക്കണം. ഭക്ഷണം പ്രകൃതി പഠന കേന്ദ്രങ്ങളില്‍ നല്‍കും. വിദ്യാര്‍ഥികളായ പഠനാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. അപേക്ഷകള്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍, വനശ്രീ, മാത്തോട്ടം, പോസ്റ്റ് അരക്കിണര്‍, കോഴിക്കോട് 673028 എന്ന വിലാസത്തില്‍ ജൂലൈ 15നകം ലഭിക്കണം. അപേക്ഷ ഫോമിന്റെ മാതൃകക്കും നിബന്ധനകള്‍ക്കും 8547603871 നമ്പറില്‍ ബന്ധപ്പെടണം.

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
തിരുവനന്തപുരം നാഷണല്‍ കരിയര്‍ സര്‍വിസ് സെന്റര്‍ (എന്‍സിഎസ്‌സി) കോഴിക്കോട് എന്‍ഐഇഎല്‍ഐടി, കെല്‍ട്രോണ്‍ നോളജ് സെന്ററുകള്‍ എന്നിവയുമായി സഹകരിച്ച് എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്കായി നടത്തുന്ന സൈബര്‍ സെക്വേര്‍ഡ് വെബ് ഡെവലപ്‌മെന്റ് അസോസിയേറ്റ് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററിലാണ് ഒരു വര്‍ഷത്തെ കോഴ്സ് നടക്കുക. പ്രായപരിധി: 18-30. മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള, പ്ലസ്ടു പാസായ എസ്‌സി/എസ്ടി വിഭാഗത്തിലുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോഴിക്കോട് സെന്ററില്‍ എത്തണം. ഫോണ്‍: 0495 2301772, 8590605275.










