കടലില്‍ എഞ്ചിന്‍ തകരാറിലായി കുടിങ്ങിയ 13 മത്സ്യ തൊഴിലാളികളെ ബോട്ടിനെയും കരയ്ക്ക് എത്തിച്ചു



കൊയിലാണ്ടി: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട ബോട്ടിനെയും മത്സ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇന്നലെ രാത്രി സായിപാര്‍വതി ബോട്ടാണ് കടലില്‍ കുടുങ്ങിയത്.
ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനിലെ അസ്സിസ്റ്റ് ഡയറക്ടര്‍ സുനീറിന്റെ നിര്‍ദ്ദേശത്തില്‍ മറൈന്‍ എന്‍ഫോസ്മെന്റ് സബ് ഇന്‍സ്പെക്ടര്‍ രാജന്‍, റസ്‌ക്യു ഗാര്‍ഡുമാരായ മിഥുന്‍, ഹമലേഷ്, അമര്‍ എന്നിവര്‍ കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും രക്ഷപ്രവര്‍ത്തനത്തിനായി പോലീസ് ബോട്ടില്‍ എത്തി ബോട്ടിനെയും 13 തൊഴിലാളികളെയും സുരക്ഷിതമായി പുതിയാപ്പ ഹാര്‍ബറില്‍ എത്തിച്ചു.








