ദേശീയപാതയിലേക്ക് വന്‍ മരം പൊട്ടിവീണ്‌ അപകടം; ഇരുചക്ര വാഹനവും കാര്‍ യാത്രക്കാരനും മരത്തിനുള്ളില്‍ പെട്ടു.

കൊയിലാണ്ടി അരങ്ങാടത്ത് ദേശീയപാതയിലേക്ക് വന്‍ മരം പൊട്ടി വീണ് കാറും ഇരുചക്ര വാഹനവും അപകടത്തില്‍പ്പെട്ടു. ഇരുചക്ര വാഹന യാത്രക്കാരനായ വിയ്യൂര്‍ സ്വദേശി പ്രബീഷിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്താണ് പരിക്കേറ്റത്. ഇരു വാഹനവും കോഴിക്കോട് ഭാഗത്തെക്ക് പോകുകയായിരുന്നു.

ഫയര്‍ഫോഴ്‌സും, പോലീസും, നഗരസഭ സിവില്‍ ഡിഫന്‍സും നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂറോളം എടുത്താണ് മര മുറിച്ച് മാറ്റിയത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവമെന്ന് ദൃക്‌സാക്ഷി എടത്തില്‍ രവി പറഞ്ഞു.

ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ച് വിട്ടതിനെ തുടര്‍ന്ന് ടൗണിലേക്ക് എത്തുന്ന വിവിധ സ്ഥലങ്ങളിലെ റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!