ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പെണ്‍കുട്ടിക്കെതിരെ അക്രമം; രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: ചാലപ്പുറത്ത് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വിദ്യാര്‍ത്ഥിനിക്കുനേരെ അക്രമം. രണ്ട് പേര്‍ പിടിയില്‍. ബീഹാര്‍ സ്വദേശികളായ ഹിമാന്‍ അലി (18) , ഫൈസാന്‍ അന്‍വര്‍ (36) എന്നിവരാണ് പിടിയിലായത്.

പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് വന്ന പ്രതികള്‍ പിടിച്ച് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന പെണ്‍കുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചു വരുന്ന സ്ഥലത്തും പരിശോധന നടത്തിയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സംഭവ സ്ഥലത്ത് വെച്ച് സിമന്റ് നിറഞ്ഞ ഒരു ചെരുപ്പ് പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നിര്‍മ്മാണതൊഴില്‍ ചെയ്യുന്ന അതിഥി തൊഴിലാളികളാകാം പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്. എഴുപതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലുമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!