ഗുരുപൂജ അവാര്‍ഡ് നേടിയ ശിവദാസ് ചേമഞ്ചേരിയെ ഒപ്പം റെസിഡന്റ്സ് അസോസിയേഷന് പൂക്കാട് ആദരിച്ചു.
കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് നേടിയ ശിവദാസ് ചേമഞ്ചേരിയെ ഒപ്പം റെസിഡന്റ്സ് അസോസിയേഷന് പൂക്കാട് ആദരിച്ചു. ചടങ്ങ് കലാമണ്ഡലം പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. രാജന് തെക്കേടത്ത് അധ്യക്ഷത വഹിച്ചു. സജികുമാര്‍ പാലക്കല്‍, ബി കെ കുഞ്ഞമ്മദ് പൊന്നാടയണിച്ചു.
ശശി മാസ്റ്റര്‍, കെ. കുഞ്ഞിരാമന് മാസ്റ്റര്‍, ഗോപിനാഥന് ഗോകുലം, കെ. രവീന്ദ്രന് മാസ്റ്റര്‍, എം വി സുധ, തുടങിയവര് സംസാരിച്ചു. ജി.കെ. ഗംഗാധരന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രിയ ശിഷ്യര്‍ ഒരുക്കിയ നാദവിസ്മയവും അരങ്ങേറി.



