ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
കോഴിക്കോട് ജില്ലയിലെ 34 ആരോഗ്യ ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും
സംസ്ഥാനത്തെ 5409 ആരോഗ്യ ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.
ജില്ലയിലെ 34 ആരോഗ്യ ഉപകേന്ദ്രങ്ങളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. കിനാലൂർ, കുറ്റിപ്പുറം, ചിയ്യൂർ, നീലേശ്വരം, തോട്ടത്തിൻ കടവ്, പൊന്നങ്കയം, പാലങ്ങോട്, പുന്നശ്ശേരി, മുയിപ്പോത്ത്, കീഴ്പയ്യൂർ, കൽപത്തൂർ, മക്കട, പുത്തഞ്ചേരി, പൂനത്ത്. മൂലാട്, കുരിക്കത്തൂർ, പൈങ്ങോട്ടുപുറം, ഇരിങ്ങത്ത്, പാലച്ചുവട്, കല്ലാനോട്, തൃക്കുറ്റിശ്ശേരി, നിർമല്ലൂർ, മൊടക്കല്ലൂർ, കാരയാട്, അവിലോറ, എരപുരം, നല്ലളം, പണിക്കോട്ടി, കോരോത് റോഡ്, കോക്കല്ലൂർ, കുമ്മംകോട്, കുറുവങ്ങാട്, വെള്ളിമാടുകുന്ന്, വിലാതപുരം എന്നിവയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന ജില്ലയിലെ ആരോഗ്യ ഉപകേന്ദ്രങ്ങൾ.


