പൊയില്‍ക്കാവ് ദുര്‍ഗ – ദേവി ക്ഷേത്രങ്ങളിലെ ഉത്സവം മാര്‍ച്ച് 14 – മുതല്‍ 20-വരെ നടക്കും

കൊയിലാണ്ടി: പാെയിൽക്കാവ് ദുർഗ – ദേവി ക്ഷേത്രങ്ങളിലെ ഉത്സവം മാർച്ച് 14 – മുതൽ 20-വരെ നടക്കും. 14- ന് രാവിലെ ഇരു ക്ഷേത്രങ്ങളിലും അഖണ്ഡനാമജപം, വൈകീട്ട് ദീപാരാധനക്ക് ശേഷം പടിഞ്ഞാറെ കാവിലും തുടർന്ന് കിഴക്കെ കാവിലും കൊടിയേറ്റം, 8.30- പൊയിൽക്കാവ് കലാദർപ്പണ സ്കൂൾ ഓഫ് ഡാൻസിൻ്റെ പിന്നൽ തിരുവാതിരക്കളി, ‘ശ്രീ പൊയിൽക്കാവിലമ്മ’ ഭക്തിഗാന ഓഡിയോ ലോഞ്ചിങ്. 15-ന് കുളിച്ചാറാട്ട്, 7.30-ന് കിഴക്കെ കാവിൽ ജിതിൻലാൽ ചൊയ്യക്കാട്ടും വന്ദൻ വളയനാടും ചേർന്നുള്ള തായമ്പക, 7.30-ന് ചേമഞ്ചേരി
കലാവേദിയുടെ നൃത്തസംഗീത കാവ്യം – അന്തിപ്പൊട്ടൻ.

16 – ന് കുളിച്ചാറാട്ട്, ശ്രീ ഭൂതബലി, 6.30-ന് കിഴക്കേ കാവിൽ ഷീബ സുലീഷ് വരച്ച ചുമർ ചിത്ര സമർപ്പണം, ഏഴിന് നീലേശ്വരം പ്രവീണിൻ്റെ പ, 7.30-ന് കോഴിക്കോട് രംഗഭാഷയുടെ നാടകം – മിഠായിതെരുവ്, 9.30-ന് വിളക്കിനെഴുന്നള്ളിപ്പ്. 17 – ന് ചെറിയ വിളക്ക്, രാത്രി ഏഴിന് കല്ലുവഴി പ്രകാശൻ്റെ തായമ്പക, റെഡ് ബീറ്റ്സ് ഓർക്കസ്ട്രയുടെ മെഗാ ഗാനമേള.

18 – ന് രാവിലെ കുളിച്ചാറാട്ട്, മേളകലാരത്നം സന്തോഷിൻ്റെ മേളപ്രമാണത്തിൽ മേളം.
11-ന് കിഴക്കെ കാവിൽ മുചുകുന്ന് പത്മനാഭൻ്റെ ഓട്ടൻതുള്ളൽ, പടിഞ്ഞാറെ കാവിൽ പാലക്കാട് നാരായണ ചാക്യാരുടെ ചാക്യാർകൂത്ത്, 3.15 – ന് പള്ളിവേട്ട, തൃപ്പങ്ങോട്ട് പരമേശ്വരൻ മാരാരുടെ മേള പ്രമാണത്തിൽ വന മധ്യത്തിൽ പാണ്ടിമേളം, നാഗത്തിന് കൊടുക്കൽ, 6.30-ന് പി. വി. പ്രകാശൻ്റെ
നേതൃത്വത്തിൽ നാദസ്വരമേളം, കിഴക്കെ കാവിൽ അരങ്ങാേലകയറ്റം, തുടർന്ന് കിഴക്കെ കാവിൽ പള്ളിവേട്ട. 7.30 -ന് വടകര നാദബ്രഹ്മ ഓർക്കസ്ട്രയുടെ ഗാന സന്ധ്യ.

19 – ന് രാവിലെ ഏഴരക്ക് വനദുർഗ സംഗീതസഭയുടെ സംഗീതാർച്ചന, ദേവി സ്തോത്രാലാപനം, സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം, ചാക്യാർകൂത്ത്, 10.30- ന് പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം. പടിഞ്ഞാറെ കാവിൽ കൊടിയിറക്കം, കിഴക്കെ കാവിൽ ഓട്ടൻ തുള്ളൽ, നാലു മുതൽ ആഘോഷവരവുകൾ, ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രാമണ്യത്തിൽ ആലിൻ കീഴ്മേളം, ഡയനാമിറ്റ് ഡിസ്പ്ലേ, കുളിച്ചാറാട്ട്, കിഴക്കെകാവിൽ കൊടിയിറക്കം.

ഉത്സവനഗരി ഒരു കോടി രൂപയ്ക്ക് ഇൻഷൂർ ചെയ്തതായും കിഴക്കെകാവ്, പടിഞ്ഞാറെകാവ് ക്ഷേത്രങ്ങളിൽ ഓരോ ആന മാത്രമായി പരിമിതപ്പെടുത്തിയതായും  വെടിക്കെട്ടും പതിവിൽ നിന്ന് കുറച്ചിട്ടുണ്ട്. നവീകരണകലശം കഴിഞ്ഞ് 13-ന് പുലർച്ചെ നടതുറക്കും. തുടർന്ന് ധ്വജപ്രതിഷ്ഠയും നടക്കും.

പത്രസമ്മേളനത്തിൽ ട്രസ്റ്റ ബോർഡ് ചെയർമാൻ ഗോവിന്ദൻ നായർ, ആഘോഷകമ്മിറ്റി ചെയർമാൻ കേണൽ സുരേഷ് ബാബു, താന്ത്രിക കമ്മിറ്റി ചെയർമാൻ ശശി കോതേരി എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!