സമഗ്ര ശിക്ഷാകേരള പന്തലായനി ബി ആർ സി അധ്യാപകർക്കുള്ള അവധിക്കാല ശാക്തീകര പദ്ധതിയ്ക്ക് തുടക്കമായി

കൊയിലാണ്ടി: പന്തലായനി ബി ആർ സിയുടെ നേതൃത്വത്തിൽ അവധിക്കാല അധ്യാപക ശാക്തീകരണ പദ്ധതി- അധ്യാപക സംഗമം 2023 – 24 ന് തുടക്കമായി.

കൊയിലാണ്ടി ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലും, പന്തലായനി ജിവിഎച്ച് എസ് എസിലും നടക്കുന്ന സംഗമത്തിൽ ബി ആർ സി പരിധിയിലെ എൽ പി, യു പി ഹൈസ്കൂൾ അധ്യാപകരാണ് പങ്കെടുക്കുന്നത്.

മെയ് 16, 18, 19, 20 എന്നീ നാലു ദിവങ്ങളിലാണ് പരിശീലനം കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ഡി പി ഒ യമുന ടീച്ചർ അധ്യക്ഷത വഹിച്ചു. മേലടി എ ഇ ഒ വിനോദ് എച്ച് എം ഫോറം കൺവീനർ ഷാജി എൻ ബലറാം എന്നിവർ ആശംസകൾ നേർന്നു. ബി പി സി ഉണ്ണികൃഷ്ണൻ സ്വാഗതവും കെ റിയാസ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!