അര്‍ജന്റീന കോച്ചുമാരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനത്തിന് അവസരമൊരുങ്ങുന്നു


കൊയിലാണ്ടി: അര്‍ജന്റീന കോച്ചുമാരുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനത്തിന് അവസരമൊരുങ്ങുന്നു. അര്‍ജന്റീനോസ് ജൂനിയേഴ്സ് ക്ലബ്ബുമായി ചേര്‍ന്ന് മലബാര്‍ ചാലഞ്ചേഴ്സ്സ് ഫുട്ബോള്‍ ക്ലബ് (എം സി എഫ്‌ സി ) ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രാദേശിക സെന്ററുകള്‍ ആരംഭിക്കുന്നു.

2014 – 15 ( Under 12 ), 2016 – 17 ( Under 10) വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികള്‍ക്കാണ് അവസരം. ലോകോത്തര ഫുട്‌ബോള്‍ താരങ്ങളെ കണ്ടത്തി പരിശീലിപ്പിച്ച അര്‍ജന്റീനോസ് ജൂനിയേഴ്സ് കോച്ച് അലജാന്‍ഡ്രോ ലിനോ പരിശീലനത്തിന് മേല്‍നേട്ടം വഹിക്കും.

എംസിഎഫ്സി ചീഫ് കോച്ച് ടി. കെ. അഷ്‌ക്കര്‍, അസി. കോച്ച് പ്രേംസിംഗ് ബോഹാര എന്നിവര്‍ നേതൃത്വം കൊടുക്കും. സെന്ററുകള്‍ കൊയിലാണ്ടി, പൊയില്‍ക്കാവ്, കുരുടിമുക്ക്.  ഏപ്രില്‍ ആദ്യവാരത്തില്‍ ആരംഭിക്കുന്ന പരിശീലന പദ്ധതിയിലേക്ക്‌
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്ട്രേഷന്‍ ചെയ്യുക

WhatsApp: 9048160808

കുടുതല്‍ വിവരങ്ങള്‍ക്ക് 9447886797, 9497897939, 9961035823

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!