മുചുകുന്നില്‍ സിഡ്കോയുടെ ഇന്‍ഡസ്ട്രിയല്‍ പാര്ക്കിന് സമീപത്ത് അടിക്കാടിന് തീപ്പിടിച്ചു

കൊയിലാണ്ടി: മുചുകുന്നില്‍ സിഡ്കോയുടെ ഇന്‍ഡസ്ട്രിയല്‍ പാര്ക്കിന് സമീപത്ത് അടിക്കാടിന് തീപ്പിടിച്ചു. വലിയ തോതില്‍ അടിക്കാട് കത്തിനശിച്ചു. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീപിടിത്തം എങ്ങനെയാണുണ്ടായതെന്ന് വ്യക്തമല്ല.






