മുതുകൂറ്റിൽ ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം കൊടിയേറി
പൊയിൽകാവ്: എടക്കുളം മുതുകൂറ്റിൽ ശ്രീ പരദേവതാ ക്ഷേത്രം തേങ്ങയേറും പാട്ട് മഹോത്സവം ഫെബ്രുവരി 7 നു വൈകീട്ട് 4 നും 4. 30 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുറ്റ്യാട്ടില്ലത്ത് ത്രിവിക്രമൻ നമ്പൂതിരി പ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി അനന്തകൃഷ്ണൻ പുല്ലിക്കലിന്റെ സഹ കാർമ്മികത്വത്തിലും കൊടിയേറി.
ചടങ്ങിൽ ക്ഷേത്രം ഉത്സവാഘോഷകമ്മിറ്റി പ്രസിഡന്റ് നമ്പ്യാക്കൽ ബാലകൃഷ്ണൻ, സെക്രട്ടറി, ടി. സി. മോഹനൻ എന്നിവര്‍ നേതൃത്വം നല്കി. നിരവധി ഭക്തജനങ്ങള്‍ ചടങ്ങിനും എത്തിചേര്ന്നും. ഉത്സവം ഫെബ്രുവരി 11 ന് പരദേവതയുടെ തിറയോടെ പൂർത്തിയാവും.







