ആയിരങ്ങൾ പങ്കെടുത്ത മെക് 7 ഗ്രാന്റ് സമ്മിറ്റ് കൊയിലാണ്ടി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു


കൊയിലാണ്ടി: മേഖലയില്‍ മെക് 7 ഹെല്‍ത്ത് ക്ലബിന്റെ വ്യായാമ മുറ പരിശീലനം തുടങ്ങിയതിന്റെ വാര്‍ഷികാഘോഷ പരിപാടികളും 35 യൂണിറ്റുകളുടെ ഉദ്ഘാടനവും കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടന്നു.
ആയിരത്തില്‍പരം മെക് 7 അംഗങ്ങള്‍ പങ്കെടുത്ത വ്യായാമ പരിശീലനത്തിന് ഫൗണ്ടര്‍ ക്യാപ്റ്റന്‍ പി. സലാഹുദ്ദീന്‍ നേതൃത്വം നല്‍കി. വ്യായാമ ഇനങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് ബ്രാന്റ് അംബാസഡര്‍ അറക്കല്‍ ബാവ വിശദീകരിച്ചു.
തുടര്‍ന്ന് നടന്ന സംഗമം കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ആധുനിക കാലത്ത് ജീവിത ശൈലീ രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവര്‍ വിവിധ പ്രദേശങ്ങളില്‍ വിവിധ തരം വ്യായാമ പരിശീലനങ്ങളില്‍ ഏര്‍പ്പെടുന്നത് പ്രശംസനീയമാണെന്നും ഇത്തരം കൂട്ടായ്മകള്‍ കൂടുതല്‍ പ്രചരിക്കണമെന്നും അവര്‍ പറഞ്ഞു.
സംഗമത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി. പി. ഇബ്‌റാഹിംകുട്ടി അധ്യക്ഷതവഹിച്ചു. സാഹിത്യകാരന്‍ ഡോ.സോമന്‍ കടലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുന്‍ പി എസ് സി അംഗം ടി. ടി. ഇസ്മായില്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ബാലന്‍ അംബാടി, വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് ഷാ, ചീഫ് കോഡിനേറ്റര്‍ മുസ്തഫ പെരുവള്ളൂര്‍, നോര്‍ത്ത് സോണ്‍ കോഡിനേറ്റര്‍ ഹഫ്‌സത്ത് ടീച്ചര്‍, ജില്ലാ കോഡിനേറ്റര്‍മാരായ എന്‍. കെ. മുഹമ്മദ് മാസ്റ്റര്‍, ഡോ. മിന നാസര്‍, ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗങ്ങളായ ബഷീര്‍ മേലടി, പ്രസീന ടീച്ചര്‍, അബ്ദുറഹിമാന്‍ വര്‍ദ്, പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ ഷാഫി കളത്തിങ്ങല്‍, ബാപ്പു തേഞ്ഞിപ്പാലം, ഫൈസല്‍ പടിക്കല്‍, സിദ്ദീഖ് മാസ്റ്റര്‍, മേഖല കോഡിനേറ്റര്‍മാരായ നിയാസ് എകരൂല്‍, റസാഖ് ചെറുവറ്റ, ആയിശ പെരുവട്ടൂര്‍, സുരേന്ദ്രന്‍ മുചുകുന്ന്, സജ്‌ന കടലൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
കടലൂരിലെ വാര്‍ഷികം പരിഗണിച്ച് ഭാരവാഹികളായ ടി. കെ. നാസര്‍ നന്തി, അലി കൂടത്തില്‍, പി പി എ കരീം, സുബൈര്‍ കെ വി കെ എന്നിവരെ ആദരിച്ചു.
വിദേശ സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് നേടിയ ക്യാപ്റ്റനെയും ബ്രാന്റ് അംബാസിഡറെയും, ട്രൈനര്‍മാരെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. യൂണിറ്റുകള്‍ക്ക് ജില്ലാ കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
നോര്‍ത്ത് സോണ്‍കോഡിനേറ്റര്‍ ഡോ. ഇസ്മയില്‍ മുജദ്ദിദി സ്വാഗതവും മേഖലാ കോഡിനേറ്റര്‍ മുസ്തഫ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.






