സിപിഐ എം ജില്ലാ സമ്മേളനത്തിൽ ഉയർത്താനുളള പതാക കൈമാറി


കൊയിലാണ്ടി വടകരയിൽ 29, 30, 31 തിയ്യതികളിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിൽ ഉയർത്താനുളള പതാക കൊയിലാണ്ടിയിൽ നിന്നും എം മെഹബൂബിൻ്റെ നേതൃത്വത്തിൽ എത്തിച്ചു.
സിപിഐ എംകൊയിലാണ്ടി സെൻറർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്ന പി വി സത്യനാഥൻ്റെ പെരുവട്ടൂരിലെ വീട്ടിൽ നിന്ന് അദ്ദേഹത്തിൻ്റെ മകൻ സലിൽ നാഥ്, സഹോദരൻമാരായ പി വി രഘുനാഥ്, പി വി സുനിൽ കുമാർ എന്നിവരിൽ നിന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ ഏറ്റുവാങ്ങിയ രക്തപതാക ജാഥാ ലീഡർ എം മെഹബൂബിന് കൈമാറി.
പി വി സത്യനാഥൻ്റെ ഓർമകൾ അയവിറക്കുന്ന വീട്ടുമുറ്റത്തെ രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് നേതാക്കളും പ്രവർത്തകരും നുറുകണക്കിന് നാട്ടുകാരും ഒത്തുചേർന്ന പരിപാടിക്ക് തുടക്കമായത്. പതിനൊന്നു മാസം മുൻപ് തൊട്ടടുത്ത ക്ഷേത്ര മുറ്റത്തു വച്ച് കൊലക്കത്തിക്കിരയായി രക്തസാക്ഷിയായതാണ് പി വി സത്യനാഥൻ.
ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ കെ മുഹമ്മദ് മാമ്പറ്റ ശ്രീധരൻ, പി കെ മുകുന്ദൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ പി വിശ്വൻ,കെ ദാസൻ, ഏരിയാ സെക്രട്ടറി ടികെ ചന്ദ്രൻ, നഗരസഭാ ചെയർപേഴ്സൺ കെ പി സുധ, വൈസ് ചെയർമാൻ കെ സത്യൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് പെരുവട്ടൂരിൽ നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ അധ്യക്ഷനായി.കെ സത്യൻ സ്വാഗതവും ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു






