നാല്പത്തി രണ്ടാമത് എ കെ ജി ഫുട്ബോള്‍ മേളയ്ക്ക് മെയ് 5 ന് കിക്കോഫ്
കൊയിലാണ്ടിയില്‍ നാല്പത്തി രണ്ടാമത് എ കെ ജി ഫുട്ബോള്‍ മേള മെയ് 5 ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കും സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എ കെ ജി ട്രോഫിക്കും, ടി. വി. കുഞ്ഞിക്കണ്ണന് സ്മാരക റണ്ണേഴ്സപ്പിനുമായി നടക്കുന്ന ഫുട്ബോള്‍ മേള മെയ് 5 വെള്ളി വൈകീട്ട് എന്‍. കെ. ചന്ദ്രന് സ്മാരക ഗ്രൗണ്ടില്‍ കാനത്തില്‍ ജമീല എം എല്‍ എ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ പ്രധാനപ്പെട്ട എട്ടു ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മെയ് 18 നാണ് ഫൈനല്‍ മത്സരം നടക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പി. വിശ്വന്, സി. കെ. മനോജ്, യു. കെ. ചന്ദ്രന്, എസ് തേജ ചന്ദ്രന്, സുധാകരന്, വിനോദ് എന്നിവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ. ഐടിഐ ഐഎംസി സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ നടത്തുന്ന ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി എന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിടെക്. കൂടുതൽ വിവരങ്ങൾക്ക് : 8590539062,9526415698.

