കൊയിലാണ്ടി അരങ്ങാടത്ത് സബ് ട്രഷറിക്ക് മുന്നില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം


കൊയിലാണ്ടി: ദേശീയപാതയില്‍ അരങ്ങാടത്ത് സബ് ട്രഷറിക്ക് മുന്നില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവര്‍ക്കും കാറിലുള്ളവര്ക്കുമാണ് പരിക്ക്, ഇരുവരെയും കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തെക്ക് വരുന്ന കാറും ഏതിര് ദിശയില്‍ വന്ന ഓട്ടേയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇരുവാഹനത്തിന്റെയും മുന്‍ ഭാഗം തകര്‍ന്ന നിലയിലാണ്. ഇന്ന് രാവിലെ പതിനെന്ന് മണിയോടെയാണ് സംഭവം.





