ഗ്രാമപ്രഭ എഫ് പി ഒ സെയില്‍സ് എക്‌സിക്യൂട്ടീവുമാര്‍ക്കുള്ള പരിശീലനവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ചെയ്തു

കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ബാലുശ്ശേരി പന്തലായനി ബ്ലോക്കുകളിലെ ഫാംപ്ലാൻ കർഷകർ ചേർന്ന് കൊണ്ട് ഗുണമേന്മയുള്ള അവരുടെ ഉൽപന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനാണ് ഒരു വർഷം മുമ്പ് ഗ്രാമപ്രഭ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ രൂപീകരിച്ചത്. നിലവിൽ കർഷകരുടെ 40 ൽ അധികം ഉൽപന്നങ്ങൾക്ക് ജില്ലയിൽ വളരെയധികം സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എന്നാൽ ആളുകളുടെ ആവശ്യകതയ്ക്കനുസരിച്ച് ഉൽപന്നങ്ങൾ അവർക്ക് എത്തിക്കാൻ നിലവിൽ സാധിക്കുന്നില്ല. ആയതിനാൽ എഫ് പി ഒ ഉൽപന്നങ്ങൾ മാർക്കറ്റിങ്ങ് ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും സെയിൽസ് എക്സികുട്ടിവുമാരായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. അവർക്കുള്ള പരിശീലനം ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. കെ. അനിത ഉൽഘാടനം ചെയതു.

ഗ്രാമപ്രഭ പ്രസിഡണ്ട് പി. സജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. എം. ശശി തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. ബ്ലോക്ക് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ വനജ എം. കെ. ബ്രോഷർ പുറത്തിറക്കി. വിൽപനക്കുള്ള ഗ്രാമപ്രഭയുടെ തനി നാടൻ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വിതരണം കാർഷിക സർവ്വകലാശാല അസിസ്റ്റൻ്റ് പ്രഫസർ ആരതി ബാലകൃഷ്ണൻ നിർവ്വഹിച്ചു.

ബ്ലോക്ക് മെമ്പർ നഫീസ വഴുതിനപ്പറ്റ, ആത്മ ഡിസ്ട്രിക്ട് ടെക്നോളജി മാനേജർ  ഫൈസൽ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മുഹമ്മദ് ഫൈസൽ സ്വാഗതവും ഗ്രാമ പ്രഭ സെക്രട്ടറി സക്കീന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!