കെട്ടിട പെർമിറ്റ് ഫീസ് വർധനവ്: നഗരസഭ ഓഫീസിനു മുന്നിൽ യുഡിഎഫ് ധർണ്ണ നടത്തി

കൊയിലാണ്ടി: കെട്ടിട പെർമിറ്റ് ഫീസും, അപേക്ഷാഫീസും, കെട്ടിട നികുതിയും കുത്തനെ വർധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മുനിസിപ്പൽ യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്കു മുന്നിൽ ധർണ്ണ നടത്തി.

ധർണ്ണ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് വി. പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ യു. ഡി. എഫ്. ചെയർമാൻ കെ. എം. നജീബ് അദ്ധ്യക്ഷനായി.
കെ. പി. സി. സി. അംഗം പി. രത്‌ന വല്ലിടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.

വി. വി. സുധാകരൻ, എ. അസീസ്, നടേരി ഭാസ്കരൻ, ടി. അഷറഫ്, കെ. പി. വിനോദ്കുമാർ, അൻവർ ഇയ്യഞ്ചേരി, എൻ. കെ. അസീസ്, മനോജ് പയറ്റുവളപ്പിൽ, അരുൺ മണമൽ, പി. വി. വേണുഗോപാൽ, പി. ജമാൽ, വി. വി. ഫക്രുദ്ധീൻ, ചെറുവക്കാട് രാമൻ, എം. എൻ. ശ്രീധരൻ, എം. കെ. അൻസാർ, സമദ് നടേരി, പി. പി. ഹാഷിം, കെ. എം. സുമതി, അരീക്കൽ ഷീബ എന്നിവര്‍ സംസാരിച്ചു. അഡ്വ. സതീഷ് കുമാർ സ്വാഗതവും, രജീഷ് വെങ്ങളത്തു കണ്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!