പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പോലീസ് സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം ഇരിക്കും. അഡ്വ.കെ. പ്രവീൺകുമാർ

കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ശ്രീവത്സത്തിൽ ഉണ്ണികൃഷ്ണനെയും ഭാര്യയെയും എട്ടാം തരത്തിൽ പഠിക്കുന്ന പെൺകുട്ടിയെയും പ്ലസ് ടു വിദ്യാർത്ഥിയായ മകനെയും അതിക്രൂരമായി ആക്രമിച്ച കേസിലെ പ്രതികളെ ചൊവ്വാഴ്ച വൈകുന്നേരത്തിനുള്ളിൽ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ പോലീസ് സ്റ്റേഷന് മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു.

ഉണ്ണികൃഷ്ണനെയും കുടുംബത്തെയും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉണ്ണികൃഷ്ണനെയും കുടുംബത്തെയും വീട്ടിൽ താമസിക്കുവാൻ അനുവദിക്കുകയില്ല എന്ന സിപിഎമ്മിന്റെ നിലപാടിനെതിരെ കോൺഗ്രസ് പ്രസ്ഥാനം രംഗത്ത് വരും എന്നും കുടുംബത്തിന് വേണ്ട സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുരളി തോറോത്ത്, അരുൺ മണമൽ, ദുൽക്കിഫിൽ, ഷഹിൻ, അഡ്വ. പി. ടി. ഉമേന്ദ്രൻ, കെ. സുരേഷ് ബാബു, രാഖി പെരുവട്ടൂർ എന്നിവർ ഡി. സി. സി. പ്രസിഡണ്ടിനൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!