ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ധനുവച്ചപുരം ഗവ. ഐ.ടി.ഐയില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ് ട്രേഡില്‍ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നതിന് സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നവംബര്‍ രണ്ടിന് രാവിലെ 10ന് ഐ.ടി.ഐയില്‍ ഇന്റര്‍വ്യു നടത്തും. താത്പര്യമുള്ളവര്‍ അവരവരുടെ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

ഹിന്ദി ഡിപ്ലോമ സീറ്റൊഴിവ്

അടൂര്‍ ഭാരത് ഹിന്ദി പ്രചാരകേന്ദ്രത്തില്‍ നടത്തുന്ന രണ്ട് വര്‍ഷ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ കോഴ്‌സ് 2024-26 ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകളോ ഡിഗ്രിയോ എം.എയോ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17 നും 35 നും ഇടയ്ക്ക്. അപേക്ഷകള്‍ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ നവംബര്‍ 15 ന് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547126028, 04734-296496.

എസ്.സി. പ്രമോട്ടര്‍ നിയമനം
വാഴൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ കറുകച്ചാല്‍, ചിറക്കടവ് ഗ്രാമപഞ്ചായത്തുകളില്‍ നിലവിലുള്ള എസ്.സി. പ്രമോട്ടര്‍ ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നവംബര്‍ എട്ടിന് രാവിലെ 11-ന് കളക്ടറേറ്റിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വെച്ചാണ് ഇന്റര്‍വ്യൂ. കറുകച്ചാല്‍, ചിറക്കടവ് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18-40. വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. ഫോണ്‍- 0481 2562503.

ടെന്‍ഡര്‍ ക്ഷണിച്ചു
തപാല്‍വകുപ്പ് ചങ്ങനാശ്ശേരി ഡിവിഷനുകീഴില്‍ കോട്ടയം ആര്‍.എം.എസ്.-കൂട്ടിക്കല്‍-ഇളംകാട് റൂട്ടില്‍ കരാറടിസ്ഥാനത്തില്‍ തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിനായി കൊമേഴ്‌സ്യല്‍ വാഹന ഉടമകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഇ- ടെന്‍ഡറുകള്‍ ക്ഷണിച്ചു. നവംബര്‍ 18 രാവിലെ 10 മണി വരെ ടെന്‍ഡറുകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0481 2424444.

ഗസ്റ്റ് അധ്യാപക നിയമനം
പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ആര്‍ക്കിടെക്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ഐ.ഡി. കാര്‍ഡ് എന്നിവ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 10.30-ന് ഡിപ്പാര്‍ട്ട്‌മെന്റിലെത്തണം. ഫോണ്‍: 0481-2506153, 2507763. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rit.ac.in

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!