ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.വ്യാഴാഴ്ച രാത്രി10 മണിയോടെ ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്താണ് സംഭവം.

ചെങ്ങോട്ട്കാവില്‍ നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന KL 02 AG 8233 എന്ന നാനോ കാറിനാണ് തീപിടിച്ചത്. സംഭവ സമയത്ത് മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. തീപ്പിടുത്തമുണ്ടായ ഉടനെ പുറത്തിറക്കിയതിനാല്‍ യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിമിഷ നേരം കൊണ്ട് കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ പൂര്‍ണ്ണമായും അണച്ചു. ഗ്രേഡ് എ.എസ്.ടി.ഓ മജീദ് എം ന്റെ നേതൃത്തില്‍ നിതിന്‍ രാജ്, ലിനീഷ്, ജിനീഷ് കുമാര്‍, രാജേഷ്, സനല്‍രാജ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!