പുറക്കാട് രാസവസ്തുക്കള്‍ അടങ്ങിയ ആറ് ചാക്ക് മാലിന്യങ്ങള്‍ പിടികൂടി; അമ്പതിനായിരം രൂപ പിഴ ചുമത്തി.

പയ്യോളി: പുറക്കാട് പറോളി നട വയലിനു സമീപം സ്വകാര്യ വ്യക്തി നിക്ഷേപിച്ച രാസവസ്തുക്കള്‍ അടങ്ങിയ ആറ് ചാക്ക് മാലിന്യങ്ങള്‍ പിടികൂടി. അമ്പതിനായിരം രൂപ പിഴ ചുമത്തി. ചാക്ക് കെട്ടുകള്‍ പരിശോധിച്ചതില്‍, മാലിന്യം നിക്ഷേപിച്ച വ്യക്തി പള്ളിക്കര സ്വദേശി രേണുകയാണെന്ന് വ്യക്തമായി. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ വീട്ടിലെത്തി, മാലിന്യങ്ങള്‍ അവരുടെ നേതൃത്വത്തില്‍ തന്നെ നീക്കം ചെയ്യിച്ചു.

പിഴ ഈടാക്കിയതിന് ശേഷം മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനായി ഇന്‍സിനറേറ്റര്‍ ഓര്‍ഡര്‍ ചെയ്തു. മാലിന്യങ്ങള്‍ നിക്ഷേപിച്ചത് സമയബന്ധിതമായി കണ്ടെത്തി പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ള പ്രദേശവാസികളെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു. മേലടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദും സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!