കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ ഒളിമ്പിക്‌സില്‍ എല്‍ പി വിഭാഗം ഓവറോള്‍ കിരീടം നേടി കോതമംഗലം ഗവമെന്റ് എല്‍ പി സ്‌കൂള്‍

കൊയിലാണ്ടി: ഗവ: കോതമംഗലം എൽ. പി. സ്കൂൾ കൊയിലാണ്ടി ഉപജില്ല സ്കൂൾ ഒളിമ്പിക്സ്ൽ എൽ. പി. വിഭാഗം ഓവറോൾ കിരീടം നേടി. ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന കെ. ജി. എൽ. പി. സ്കൂൾ പഠന നിലവാരത്തിലും ഗണിത ശാസ്ത്ര കലാമേളകളിലും മികവ് തുടരുന്നു.

കൊയിലാണ്ടി ജില്ലാ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയഞ്ഞിൽ ഒക്ടോബർ 3, 4, 5 ദിവസങ്ങളിലാണ് മേള നടന്നത്. ചാമ്പ്യന്മാരായ വിദ്യാർത്ഥികളുടെ ആവേശകരമായ ആഹ്ലാദ പ്രകടനത്തിൽ നിരവധി വിദ്യാർത്ഥികളും സ്കൂൾ അധ്യാപകരും പി ടി എ ഭാരവാഹികളും സന്നിഹിതരായി.

വി. കെ. ദിയാഗ് ( എൽ.പി മിനി ബോയ്സ് ) ഡി. ബി. അക്ഷർ (എൽ. പി. കിഡ്ഡീസ് ബോയ്സ് ) സാൻവിയ ( എൽ. പി. മിനി ഗേൾസ് ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.

error: Content is protected !!