പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന് വികസന സമിതി ലോക വയോജന ദിനം ആചരിച്ചു


കോഴിക്കോട്: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാഇൻഫർമേഷൻ ഓഫീസിന്റെയും കനിവ് സോഷ്യൽ വെൽഫയർ ട്രസ്റ്റിന്റെയും സഹകരണത്തോടെ ലോക വയോജനദിനാ ചരണവും ആദരവും കാപ്പാട് സ്നേഹ തീരത്തിൽ നടന്നു.
വയോജന ദിനാചരണം പി ആർ ഡി കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടർ
കെ ടി ശേഖർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എംപി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ 80 വയസ്സ് കഴിഞ്ഞ സ്നേഹ തീരത്തിലെ അന്തേവാസികളെ ആദരിച്ചു. മാനേജർ റാഷിദ് പള്ളിക്കര വയോജന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ റാസീന ഷാഫി, സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച് മാനേജർ എ സുബിൻ, നാസർ കാപ്പാട്, ഷിബിൻ മുനമ്പത്ത്, അവിർ സാദിക്ക്, ഷിജു മുനമ്പത്ത്
എന്നിവർ സംസാരിച്ചു. പി. ഇല്യാസ് സ്വാഗതവും ബഷീർ പാടത്തോടി നന്ദി യും പറഞ്ഞു.











