ജില്ലയിലെ ഫാം ടൂറിസം സർക്യൂട്ടിന്റെ അനന്ത സാധ്യതകളിലേക്ക് മിഴി തുറന്ന യാത്ര

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഫാം ടൂറിസം സർക്യൂട്ട് പരിചയപ്പെടുത്താനായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി) ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ടൂറിസം സ്റ്റേക്ഹോൾഡേഴ്സിന് വേണ്ടി സംഘടിപ്പിച്ച ഫെമിലിയറൈസേഷൻ ട്രിപ്പ് ഫാം ടൂറിസത്തിന്റെ സാധ്യതകളെ തൊട്ടറിഞ്ഞുള്ള യാത്രയായി.

ഡിടിപിസിയുടെ വിനോദസഞ്ചാര വാരാചരണത്തിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. ഫാം ട്രിപ്പിൽ കോഴിക്കോട്ടെ പ്രധാന ഹോട്ടലുകളിലെ ജനറൽ മാനേജർമാരുടെ പ്രതിനിധികൾ, ഹോം സ്റ്റേ അസോസിയേഷൻ ഭാരവാഹികൾ, സ്റ്റോറി ടെല്ലേഴ്സ്, ടൂർ ഓപ്പറേറ്റേഴ്സ് എന്നിവർ പങ്കെടുത്തു.

തിരുവമ്പാടി, കോടഞ്ചേരി, ഇലന്തുകടവ്, കക്കാടംപൊയിൽ ഭാഗങ്ങളാണ് സന്ദർശിച്ചത്. ലേക് വ്യൂ വില്ല, പുരയിടത്തിൽ ഗോട്ട് ഫാം, താലോലം പ്രൊഡകട്സ്, അക്വാപെറ്റ്സ് ഇന്റർനാഷണൽ, തറക്കുന്നേൽ അഗ്രോ ഗാർഡൻ, ഫ്രൂട്ട് ഫാം സ്റ്റേ, കാർമ്മൽ ഫാം, ഗ്രേയ്സ് ഗാർഡൻ എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു. ഇലന്തുകടവിൽ ഇരവഞ്ഞിപ്പുഴയുടെ സൗന്ദര്യവും ആസ്വദിച്ചു.

കോഴിക്കോടിന്റെ മലയോരമേഖലയെ കോർത്തിണക്കിയുള്ള ഫാം ടൂറിസം സർക്യൂട്ട് കണ്ട് അത്ഭുതവും ആഹ്ലാദവും നിറഞ്ഞ മനസ്സോടെ യാത്രാസംഘം ഫാം ടൂറിസം സർക്യൂട്ടിന് എല്ലാവിധ പിന്തുണയും അറിയിച്ചു. കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലയിലെ ഈ പുതിയ കാൽവെപ്പ് കൂടുതൽ സഞ്ചാരികൾക്ക് കാണാനുള്ള അവസരം സൃഷ്ടിക്കുമെന്ന് സംഘം ഉറപ്പ് നൽകി.

നേരത്തെ മാനാഞ്ചിറ ഡിടിപിസി ഓഫീസിന് മുന്നിൽ രാവിലെ 7.30 ന് വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തുഷാരഗിരി ടൂറിസം മാനേജർ
മാത്യു കെ സി അധ്യക്ഷനായി.
ഫാം ടൂറിസം കോഡിനേറ്റർ അജു എം മാന്വൽ, ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാൽ എന്നിവർ സംസാരിച്ചു.

‘ഫാം ടൂറിസം: കോഴിക്കോടിന്റെ സാധ്യതകൾ’ എന്ന വിഷയത്തിൽ ജിഹാദ് ഹുസൈൻ, ടി പി രാജൻ, സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ സെമിനാറും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!