സീതാറാം യെച്ചൂരിയെ അനുശോചിച്ച് മേപ്പയ്യൂരില്‍ മൗനജാഥയും, അനുശോചനയോഗവും ചേര്‍ന്നു

മേപ്പയ്യൂര്‍: സി പി ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വേർപാടിൽ അനുശോചിച്ച് മേപ്പയ്യൂരിൽ സർവ്വകക്ഷി നേതൃത്വത്തിൽ മൗനജാഥ നടന്നു. മേപ്പയ്യൂർ ടൗണിൽ ബസ്സ് സ്റ്റാൻ്റ് പരിസരത്തു നടന്ന അനുശോചനയോഗത്തിൽ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ അധ്യക്ഷത വഹിച്ചു.

കെ. രാജീവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിരാമൻ, സാഹിത്യ അക്കാദമി സെക്രട്ടറി സി. പി. അബൂബക്കർ, ഡി സി സി സെക്രട്ടറി ഇ. അശോകൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി. കെ. എ. ലത്തീഫ്, സി പി ഐ ജില്ലാ സെക്രട്ടറി കെ. കെ. ബാലൻ മാസ്റ്റർ, ജനതാദൾ സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, ബി ജെ പി നേതാവ് വി. സി. ബിനീഷ്, എൻ. സി. പി. മണ്ഡലം പ്രസിഡണ്ട് മേലാട്ട് നാരായണൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. പ്രസന്ന, എൻ. എം. ദാമോദരൻ, പി. പി. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!