ഓണക്കാലം കാപ്പാടിന് പേസ്‌മെന്ററി ആര്‍ട്ടിന്റെ വസന്തോല്‍സവം
കൊയിലാണ്ടി: അന്തര്‍ദേശീയ പേസ്‌മെന്ററി ആര്‍ട്ട് എക്‌സിബിഷന്‍ സെപ്റ്റംബര്‍ 8 മുതല്‍ 18 വരെ കോഴിക്കോട്,കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. പ്രവേശനോദ്ഘാടനം രൂപ പഴയിടത്ത്, രൂപ ടെക്സ്റ്റയില്‍സ് നിര്‍വ്വഹിച്ചു.
ആര്‍ട്ടിസ്റ്റ് ബാബു കൊളപ്പള്ളി സ്വാഗതവും, മാടഞ്ചേരി സത്യനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അശോകന്‍ കോട്ട്, പ്രദീപ് കുമാര്‍ എസ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ ലാല്‍രഞ്ജിത് പ്രദര്‍ശത്തെക്കുറിച്ച് വിശദീകരണം നല്‍കി. മധു ബാലന്‍ നന്ദി പറഞ്ഞു.