മൂന്നാർ എൻജിനിയറിങ് കോളേജിൽ ബിടെക് സ്പോട്ട് അഡ്മിഷൻ

മൂന്നാർ എൻജിനിയറിങ് കോളേജിൽ ഒന്നാം വർഷ ബി.ടെക് കോഴ്സിലെ വിവിധ ബ്രാഞ്ചുകളിൽ ഒഴിവ് വന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കീം എൻട്രൻസ് യോഗ്യതയില്ലാത്തവർക്കും അപേക്ഷിക്കാം.

        രണ്ടാം വർഷത്തിലെ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്ക് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് എൽ.ഇ.ടി പരീക്ഷ പാസാകാത്ത ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. ലാറ്ററൽ എൻട്രിക്ക് താൽപ്പര്യമുള്ള വിദ്യാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 3, 4 തീയതികളിൽ കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് www.cemunnar.ac.in, 9447570122, 9447578465

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!