തിക്കോടി പഞ്ചായത്തിലേക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിലേക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി.

വാര്‍ഡുകളിലെ സ്ട്രീറ്റ് ലൈറ്റുകള്‍ തെളിയിക്കണം, ആഴ്ചകളായി പ്രദേശവാസികളെ ഭീതിയിലാക്കിയ തെരുവുനായ ശല്യത്തിന് പരിഹാരം കാണണം വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റ് ചികിത്സ തേടിയ സാഹചര്യത്തില്‍ തിക്കോടി പഞ്ചായത്ത് ഭരണാധികാരികള്‍ നിസ്സങ്കത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ. ടി. വിനോദന്‍ ഉദ്ഘാടനം ചെയ്തു. തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജയേന്ദ്രന്‍ തെക്കെകുറ്റി അദ്ധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി സന്തോഷ് തിക്കോടി, ബിനു കാരോളി, രാജീവന്‍ കൊടലൂര്‍, പ്രേമ ബാലകൃഷ്ണന്‍, ആര്‍. ടി. ജാഫര്‍, രമ ചെറുകുറ്റി, ടി. ഗിരീഷ്‌കുമാര്‍, സി. കെ. ജയകൃഷ്ണന്‍, പ്രവീണ്‍ നടുക്കുടി, എം. കെ. വാസു മാസ്റ്റര്‍, രാജീവന്‍ മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!