കേളി മുനമ്പത്ത് ജനറല്‍ ബോഡി യോഗം സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു

കാപ്പാട്: കേളി മുനമ്പത്ത് ജനറല്‍ ബോഡി യോഗം കേളി ഓഫീസില്‍ വെച്ച് നടന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അബ്ദുള്ളക്കോയ വലിയാണ്ടി അദ്ധ്യക്ഷനായി. വയനാട് ദുരന്ത ബാധിതര്‍ക്ക് വേണ്ടി തന്റെ ജീവിതത്തിലെ ആകെ സമ്പാദ്യമായ 5 സെന്റ് ഭൂമി വിട്ടു നല്‍കിയ കാപ്പാട് സ്വദേശി ശ്രീ. കെ.പി യൂസഫിനെയും കുടുംബത്തെയും ചടങ്ങില്‍ ആദരിച്ചു.

വയനാട് ദുരന്തഭൂമിയില്‍ സന്നദ്ധ വളണ്ടിയര്‍മാരായി സേവനം അനുഷ്ഠിച്ച അഖില്‍ അന്‍വര്‍, രാജേഷ്, കാപ്പാട് ഗവ: മാപ്പിള യു.പി സ്‌കൂളിലെ LSS ജേതാക്കളായ എ.എസ് ദീക്ഷിത് ,കെ.കെ വാമിക എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. കേളി രക്ഷാധികാരി അശോകന്‍ കോട്ട് , ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, കാപ്പാട് ഗവ: യു പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ടി. ഷിജു എന്നിവര്‍ സംസാരിച്ചു. കേളിയുടെ ഭാരവാഹികളായി ഷിബില്‍ രാജ് താവണ്ടി (സെക്രട്ടറി) , അബ്ദുസ്സലാം വി.വി (പ്രസിഡന്റ്), ഷിജു ടി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!