കൊയിലാണ്ടി പുതിയ ബസ്റ്റാൻഡിൽ ബസ്സ് തട്ടി വയോധിക മരണപ്പെട്ടു



കൊയിലാണ്ടി പുതിയ ബസ്റ്റാൻഡിൽ പേരാമ്പ്ര അഞ്ചാം പിടിക അരിക്കുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സ് തട്ടി വയോധിക മരണപ്പെട്ടു. കുന്നോത്ത് മുക്ക് നടുച്ചാലിൽ മാധവിയാണ് (68) മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് അപകടം സംഭവിച്ചത്
ബസ് സ്റ്റാന്റിലേക്ക് കയറ്റുന്നതിനിടെ പേരാമ്പ്ര റൂട്ടിലോടുന്ന ബസ് തട്ടി ബസിനിടിയിലേക്ക് വീണ മാധവി ടയര്‍ കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മാധവിയെ ഉടന്‍ തന്നെ കൊയിലാണ്ടി അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 12 മണിയോടെ വീട്ടിലെത്തിക്കും.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്, മക്കള്‍: ഷീന, ഷാനി. മരുമക്കള്‍: ശിവന്.















