കൊയിലാണ്ടി ബീച്ച്‌ റോഡില്‍ കടയ്ക്ക് തീപിടിച്ചു മത്സ്യ ബന്ധന അനുബന്ധ സാധനങ്ങളും പെയിന്റുംകളും കത്തിനശിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ബീച്ച്‌ റോഡില്‍ കടയ്ക്ക് തീപിടിച്ചു മത്സ്യ ബന്ധന അനുബന്ധ സാധനങ്ങളും പെയിന്റുംകളും കത്തിനശിച്ചു. ജുമാന സ്റ്റോറിനാണ് തീപിടിച്ചത്. വഴിയാത്രക്കാരന്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും 2 യൂണിറ്റ് സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തു.

തീയുടെ ഫലമായി പുക സമീപത്തെ കടമുറികള്‍ക്കുള്ളിലേക്കും പടര്‍ന്നു. ഷോര്‍ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. അഗ്‌നി രക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വന്‍ അഗ്‌നി ബാധയാണ് ഒഴിയായത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. മജീദ്, ഫയര്‍ ഓഫീസര്‍മാരായ വി. പി. രജീഷ്, നിതിന്‍രാജ്, ഇര്‍ഷാദ്, ഷിജു, ഹേമന്ത്, ബിനീഷ് എന്നിവരും ഹോം ഗാര്‍ഡ്മാരായ ബാലന്‍, രാജീവ്, സുജിത്ത് എന്നിവരും തീ അണയ്ക്കുന്നതില്‍ എര്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3.20 ഓട് കൂടിയാണ് യാണ് തീപിടിത്തം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!