ദ്വിദിന സെപ്റ്റ് കോച്ചസ്സ് ട്രെയിനിങ് പ്രോഗ്രാമിനിന് തുടക്കമായി

കൊയിലാണ്ടി: ദ്വിദിന സെപ്റ്റ് കോച്ചസ്സ് ട്രെയിനിങ് പ്രോഗ്രാമിനിന് തുടക്കമായി, കൊയിലാണ്ടി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലും, പൊയില്‍ക്കാവ് എലൈറ്റ് ഫുട്ബോള്‍ ടര്‍ഫിലും മാണ് പരിശീലന പരിപടി നടക്കുന്നത്.

കേരളത്തിലെ വിവിധ സെന്ററുകളില്‍ നിന്ന് തിരഞ്ഞെടുത്ത പരിശീലകര്‍ പങ്കെടുക്കുന്ന ടെയ്നിങ്ങ് പ്രോഗ്രാമാണിത് .

2016 – 17 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികള്‍ക്കായി ആരംഭിക്കുന്ന പുതിയ ബാച്ചിലെ കോച്ചുമാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാനാണ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്ന് മുൻ ഫിഫ റഫറിയും, ഓൾ ഇന്ത്യ ഫുട്ബോൾ റഫറി നിർവഹ സമിതി അംഗവും, സെപ്റ്റ് സെക്രട്ടറിയുമായ സി. സേതുമാധവന്‍ പറഞ്ഞു.

ചീഫ് കോച്ച് എം. സി. മനോജ് കുമാര്‍, മുന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരവും ഫുട്ബോള്‍ പരിശീലകനുമായ പി. അനില്‍കുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. പി. കെ. കുഞ്ഞിക്കോയ, വി. പി. കുമാരന്‍, എ. എം. അഹമ്മദ് റഫീഖ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!