നീറ്റ് പി.ജി എക്‌സാം കേരളത്തില്‍ അനുവദിക്കണം കേരളത്തിലെ എം പി മാര്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയെ കണ്ടു
![]()

![]()
വടകര: കേരളത്തിലെ ആയിരക്കണക്കിന് ഡോക്ടേര്‍മാര്‍ക്ക് നീറ്റ് പി. ജി. പരീക്ഷ സെന്ററായി ആന്ധ്ര ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങള്‍ അനുവദിച്ച തീരുമാനം റദ്ദാക്കി കേരളത്തില്‍ തന്നെ സെന്ററുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം.പി മാര്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയെ കണ്ടു.
യാത്ര ചെയ്യാനുള്ള ചിലവുകള്‍, താമസ സൗകര്യം കണ്ടെത്താനുള്ള ബുദ്ധിമുട്ടുകള്‍, ട്രെയിനില്‍ ടിക്കറ്റ് ലഭ്യമാവാത്ത സാഹചര്യം, നാലാമത്തെ ഓപ്ഷന്‍ ആന്ധ്ര മാത്രമായത്, മേല്‍ സാഹചര്യങ്ങളില്‍ പരീക്ഷാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്ന മാനസിക സമ്മര്‍ദ്ദ മുള്‍പ്പടെയുളള കാര്യങ്ങള്‍ മന്ത്രിയെ അറിയിച്ചു.
തീരുമാനം പുന:പരിശോധിക്കുന്നത് ഗൗവരവമായി പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.
![]()

![]()

![]()

![]()

![]()

![]()

![]()

