വിജ്ഞാനോത്സവം -24 : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോര്‍ ഇയര്‍ യുജി പ്രോഗ്രാം ചേലിയ ഇലാഹിയ കോളേജില്‍ തുടക്കം കുറിച്ചു

ചേലിയ : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഇത്തവണ നടപ്പിലാക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമിന് ഇലാഹിയ കോളേജില്‍ തുടക്കം കുറിച്ചു. കോളേജ് മാനേജ്‌മെന്റ് വൈസ് പ്രസിഡണ്ട് മുഹമ്മദലി ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: കെ മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ടി എം കോയ, വാര്‍ഡ് മെമ്പര്‍ ഷുക്കൂര്‍, മാനേജ്‌മെന്റ് ഭാരവാഹികളായ ലത്തീഫ് ഹാജി, ഉമ്മര്‍ കമ്പയത്തില്‍, പി ടി എ വൈസ് പ്രസിഡണ്ട് അബൂബക്കര്‍, ജനറല്‍ മാനേജര്‍ ദര്‍ഷാദ്, ആവള ഹമീദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

കൊമേഴ്‌സ് വിഭാഗം എച്ച് ഒ ഡി ലിന്‍സ ടി. എം. മുന്‍ വര്‍ഷത്തെ കോളേജ് അക്കാദമിക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളേജ് കോ-കരിക്കുലം ആക്റ്റിവിറ്റി- അച്ചീവ്‌മെന്റ് റിപ്പോര്‍ട്ട് സ്റ്റാഫ് അഡൈ്വയ്‌സറും കൊമേഴ്‌സ് വിഭാഗം അധ്യാപകനുമായ ആസിഫ് കലാം വിവരണം ചെയ്തു.

നാല് വര്‍ഷ ബിരുദത്തെക്കുറിച്ച് ഇംഗ്ലീഷ് വിഭാഗം അധ്യാപിക ധന്യ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിവരിച്ച് നല്‍കി. സ്റ്റാഫ് സെക്രട്ടറിയും ഇംഗ്ലീഷ് വിഭാഗം എച്ച് ഒ ഡി യുവായ വിനോദ് സ്വാഗതവും ഇംഗ്ഗീഷ് വിഭാഗം അധ്യാപിക നജ്മ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!