മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു



കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ SSLC, Plus two, LSS, USS പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വി വി ബാലന് അധ്യക്ഷത വഹിച്ച യോഗത്തില്‍ മൂടാടി പഞ്ചായത്ത് കൃഷിഭവന് ഓഫീസര്‍ ഫൗസിയ ഉദ്ഘാടനം ചെയ്തു.
കെ.കെ ബിജു സ്വാഗതം പറഞ്ഞു. മൂടാടി പഞ്ചായത്ത് കൃഷിഭവന് ഓഫീസര്‍ ഫൗസിയ കുട്ടികള്‍ക്ക് ഉപഹാരം നല്കി. മലാപറമ്പ് വേദവ്യാസ വിദ്യാലയം പ്രിന്‍സിപ്പല്‍ ജ്യോതിഷ്, സത്യന് കോളറവീട്ടില്. എം എം ഭാസ്കരന് എന്നിവര്‍ സംസാരിച്ചു














