വിജയാഘോഷ റാലി നടത്തി



മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂൾ മേപ്പയ്യൂർ എസ് എസ് എൽ സി വിജയാഘോഷ റാലി നടത്തി.സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ എ പ്ലസുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം സ്കൂളിനാണ്. ആകെ പരീക്ഷ എഴുതിയ 819 വിദ്യാർഥികളിൽ 818 പേർ ഉപരിപഠനത്തിന് അർഹത നേടി. 188 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും പങ്കു ചേർന്ന ഘോഷയാത്ര വിദ്യാലയമികവിന് മാറ്റ് കൂട്ടി. പി ടി എ പ്രസിഡൻ്റ് വി. പി. ബിജു, എസ് എം സി ചെയർമാൻ പുതുക്കുളങ്ങര സുധാകരൻ, ഹെഡ്മാസ്റ്റർ മാരായ കെ. നിഷിദ്, സന്തോഷ് സാദരം നേതൃത്വം നൽകി. എസ് ആർ ജി കൺവീനർ കെ. ഒ. ഷൈജ, വിജയോൽസവം കൺവീനർ കെ. ടി. സ്മിത, സ്റ്റാഫ് സെക്രട്ടറി ഇ. പ്രകാശൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.












