പാലക്കുളത്ത് നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ച് അപകടത്തില്‍ പരിക്കേറ്റ രണ്ടര വയസ്സുകാരന് മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതര പരിക്ക്



കൊയിലാണ്ടി: പാലക്കുളത്ത് നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ച് അപകടത്തില്‍ പരിക്കേറ്റ രണ്ടര വയസ്സുകാരന് മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതര പരിക്ക്. അമിതവേഗത്തില്‍ വന്ന ലോറി പാലക്കുളത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട വാഹങ്ങളില്‍ ഇടിക്കുകയായിരുന്നു. ഏസ് വാഹനത്തിനെയും നിര്‍ത്തിയിട്ട കാറിനെയും ഇടിച്ച് സമീപത്തെ വീടിന്റെ മതിലിന് തട്ടിയാണ് ലോറി നിന്നത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വടകര ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുന്ന കാര്‍ ടയറ് പഞ്ചറായതിനെ തുടര്‍ന്ന് റിപ്പയറിങ്ങിനായും തൊട്ട് പിറകില്‍ ഏസ് വാഹനത്തിലെ ജോലിക്കാര്‍ തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്താണ് അപകടം സംഭവിച്ചത്.
വടകര ചോറോട് സ്വദേശികളായ ഫാത്തിമ ഇസ, ഷെഫീറ, സൈഫ്, ജുമൈനിയ, സെഫീര്‍, ഫാത്തിമ, ലോറിയിലെ രണ്ട് ജീവനക്കാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാരും, ഫയര്‍ഫേഴ്സും പോലീസും ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ നല്കിയ ശേഷം കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.












