ഹാജി പി ഉസ്മാന്‍ (ലണ്ടന്‍) നിര്യാണത്തില്‍ കാവുംവട്ടം എം യു പി സ്‌കൂളില്‍ അനുശോചനയോഗം ചേര്‍ന്നു

കാവുംവട്ടം മുസ്ലിം യുപി സ്കൂൾ മുൻ മാനേജറും പൗരപ്രമുഖനും വ്യവസായിയും ആയിരുന്ന
ഹാജി പി ഉസ്മാൻ (ലണ്ടൻ)അവർകളുടെ നിര്യാണത്തിൽ സ്കൂൾ മാനേജ്മെൻ്റിൻ്റെയും പിടിഎയുടെയും ആഭിമുഖ്യത്തിൽ അനുശോചനയോഗം കാവുംവട്ടം എം യു പി സ്കൂളിൽ സംഘടിപ്പിച്ചു .

എൻ കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുസ്സലാം എം. പി. അനുശോചന പ്രമേയം അവതരിപ്പിച്ചു.
കാവുംവട്ടം എം യു പി സ്കൂളിനും നാടിനും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ അതുല്യ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഉസ്മാൻ ഹാജി എന്ന് അനുശോചന പ്രമേയത്തിൽ അനുസ്മരിച്ചു.

നഗരസഭ കൗൺസിലർ ജമാൽ മാസ്റ്റർ, ഹെഡ്മാസ്റ്റർ കെ. കെ. മനോജ് , എം. അബൂബക്കർ, എം. കെ. സായീഷ്, എം. എം. ഗോവിന്ദൻ, വി. കെ. ഷാജി, സമദ് കുനിയിൽ, എം. ഉണ്ണികൃഷ്ണൻ, ദീപ ടീച്ചർ, എൻ. ബി. റഹൂഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!