പേരാമ്പ്ര ടൗണില്‍ 8 കുപ്പി വിദേശ മദ്യവുംമായി ഒരാള്‍ പിടിയില്‍

 

  വിഷുവിനോടനുബന്ധിച്ച് പേരാമ്പ്ര എക്‌സൈസ് നടത്തിയ പരിശോധനയില്‍ പേരാമ്പ്ര ടൗണില്‍ വെച്ച് 8 കുപ്പി വിദേശ മദ്യം സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് ചങ്ങരോത്ത് സ്വദേശി കിളച്ചപറമ്പില്‍ അരവിന്ദനെ പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സബീറലിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ. എം ഷാജി, ടി. നൈജീഷ്, കെ. കെ. വിജീനീഷ് എന്നിവരും ഉണ്ടായിരുന്നു. ഇയാള്‍ക്ക് ഏതിരെ കേസ് എടുത്തതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!