നന്തി ആശാനികേതന്‍ റോഡില്‍ വഗാഡ് കമ്പനി കരി ഓയില്‍ ഒഴിക്കിവിട്ടതായി പരാതി

മൂടാടി: നന്തിയിലെ ആശാനികേതനിലേക്കുള്ള റോഡില്‍ പ്ലാന്റില്‍ നിന്ന് കരി ഓയില്‍ ഒഴിക്കിവിട്ടതായി പരാതി, ശ്രദ്ധയില്‍പെട്ടതോടെ ആശാനികേതനിലെ ജീവനക്കാരും പ്രദേശവാസികളും സ്ഥലത്തെത്തി പ്രതിഷേധിച്ചു.

തുടര്‍ന്ന് മൂടാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, കൊയിലാണ്ടി പോലീസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് അധികാരികള്‍ എന്നിവര്‍ സ്ഥലത്തെത്തി. രണ്ടു കിണറുകള്‍ നശിച്ചുപോകുമായിരുന്നെന്നും, ആശാനികേതനിലേക്കുള്ള യാത്ര ദുഷ്‌കരമാവുമെന്നും അധികാരികളെ ബോധ്യപ്പെടുത്തി.

വഗാഡ് അധികൃതരെ ബന്ധപ്പെട്ട്, ഒഴുക്കിയ മാലിന്യത്തിന് മുകളില്‍ മണല്‍ വിതറി ഏറെ കുറെ കോരി മാറ്റി. നന്തിയിലെ വഗാഡ് പ്ലാന്റിലെ ക്രഷര്‍ യൂണിറ്റ് പ്രദേശത്തിന് ഭീഷണിയായി മാറുന്നതായി നാട്ടുകാര്‍ ആരോപിച്ചു. പൊടിശല്യം രൂക്ഷമായതാണ് പ്രധാന പ്രശ്‌നം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!