ഒഞ്ചിയം നെല്ലാച്ചേരിയിൽ ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി



വടകര: ഒഞ്ചിയം നെല്ലാച്ചേരിയിൽ ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികളായ അക്ഷയ്, രൺദീപ് എന്നിവരാണ് മരിച്ചത്.
നെല്ലാച്ചേരി പള്ളിക്ക് സമീപത്തുള്ള പറമ്പിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടത്. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസരത്ത് നിന്ന് സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. ഇരുവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നാണ് പോലീസിന്റെ നിഗമനം.
രാവിലെ എട്ട് മണിയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കൂടെ അവശനിലയിൽ കണ്ടെത്തിയ ചെറിയതുരുത്തി ശ്രീരാഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്നാണ് സംശയം.







