മേലൂര്‍ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തല്‍ സമര്‍പ്പിച്ചു



കൊയിലാണ്ടി: മേലൂര്‍ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തല്‍ ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. പൊലീസ് ഐ. ജി. പി. വിജയന് സമര്‍പ്പണം നിര്‍വ്വഹിച്ചു.
കൊട്ടിയൂര്‍ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് അംഗം രവീന്ദ്രന് പൊയിലൂര്‍ മുഖ്യാതിഥിയായിരുന്നു. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് കെ. എ. ബിജുലാല്‍ അധ്യക്ഷത വഹിച്ചു.
ക്ഷേത്രം ഊരാളന്‍ കളത്തില്‍ ഇല്ലത്ത് നാരായണന് നമ്പൂതിരി, എ. എം. ബാബു, വി. വി. സുകുമാരന്‍, ടി. പി. ഉണ്ണിക്കൃഷ്ണന്, മനോജ് കുമാര്‍ ക്രൈഷ്ണജം, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. വേണു, വി. വി. മനോഹരന്, സെക്രട്ടറി ഉണ്ണി പുളിയോട്ട് എന്നിവര്‍ സംസാരിച്ചു.








