യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ സ്ഥാനാർഥി പര്യടനത്തിന് ആവേശകരമായ തുടക്കം.



വടകര: യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ സ്ഥാനാർഥി പര്യടനത്തിന് ആവേശകരമായ തുടക്കം. വടകര നിയോജക മണ്ഡലത്തിലെ കറുകയിൽ വെച്ചാണ് പര്യടനത്തിന് തുടക്കമായത്. കെ.കെ രമ എം എൽ എ പര്യടനം ഉദ്ഘാടനം ചെയ്തു. ദു:സഹമായ വിലക്കയറ്റമാണ് നാട്ടിലെന്നും ഇതിനെതിരായ വിധിയെഴുത്താക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റണമെന്നും അവർ പറഞ്ഞു.
കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വ ഐ മൂസ്സ, എൻ. വേണു, എസ്.പി കുഞ്ഞമ്മദ്, കെ. ബാലനാരായണൻ, പ്രദീപ് ചോമ്പാല, അഡ്വ. നാരായണൻ നായർ, പുറന്തോടത്ത് സുകുമാരന്, എൻ.പി അബ്ദുല്ല ഹാജി, എം. ഫൈസൽ , ഒ. കെ. കുഞ്ഞബ്ദുല്ല, യു. രഞ്ജിത്ത്, എ. പി. ഷാജിതത്, പി. എം. മുസ്തഫ, തുടങ്ങിയവർ പ്രസംഗിച്ചു.








