പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊയിലാണ്ടിയില്‍ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ച എം എസ് എഫ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി



കൊയിലാണ്ടി : പൗരത്വ നിയമ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ ദേശീയപാത ഉപരോധിച്ച എംഎസ്എഫ് നേതാക്കളെ പോലീസ് അറസ്റ്റ്‌ചെയ്തു. സംസ്ഥാന കമ്മിറ്റി വിങ്ങ് കണ്‍വീനര്‍ ആസിഫ് കലാം, ജില്ലാ കണ്‍വീനര്‍ അഫ്രിന്‍ ഇസ്മായില്‍, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഫസീഹ് പുറക്കാട് എന്നിവരാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.
പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങള്‍ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വിജ്ഞാപനമിറക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എം എസ് എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും തുടര്‍ന്നാണ് റോഡ് ഉപരോധിച്ചത്. സംഗമം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ കെ റിയാസ് ഉദ്ഘാടനം ചെയ്തു.






