സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്‍മെന്റ് വെക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ടി. അജിതകുമാരി അധ്യാപകരായ കെ. പ്രദീപ്, ടി. എന്‍. അബ്ദുല്‍ ജബ്ബാര്‍, ക്ലര്‍ക്ക് എസ്. മധുരാജ് എന്നിവര്‍ക്ക് നല്‍കിയ യാത്രയയപ്പ് സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്ത് ഉപഹാരം നല്‍കി.

വാര്‍ഡ് കൗണ്‍സിലര്‍ എ. ലളിത അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. വി. പ്രദീപ് കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് ടി. ഷജിത, പി ടി എ പ്രസിഡന്റ് വി. സുചീന്ദ്രന്‍, സി. സുരേഷ്, എസ്. രഞ്ജു, ടി. ടി. ഗീത, എന്‍. എം. ഷീനാ ഭായ്, കെ. പി. റിജിന, എസ്. ആര്‍. ഷീജ, ഡി. എന്‍. രദീഷ്, ശ്രീനേഷ് എന്‍, കെ. സി. ജസീല്‍, എഫ് എന്‍ നസീര്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഒ. കെ. ഷിജു സ്വാഗതവും
എന്‍. കെ. വിജയന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!