മാധ്യമപ്രവർത്തകൻ പവിത്രൻ മേലൂരിനെ സർവ്വകക്ഷിയോഗം അനുസ്മരിച്ചു

കൊയിലാണ്ടി: അന്തരിച്ച മാധ്യമപ്രവർത്തകൻ പവിത്രൻ മേലൂരിനെ സർവ്വകക്ഷിയോഗം അനുസ്മരിച്ചു. കൊയിലാണ്ടി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണയോഗം കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായി.

പ്രസ് ക്ലബ് പ്രസിഡണ്ട് രാജേഷ് കീഴരിയൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ, കെ. ദാസൻ, മനോജ് പയറ്റു വളപ്പിൽ, അനൂപ് അനന്തൻ, ഇ. കെ. അജിത്ത്, അഡ്വ. വി. സത്യൻ, കെ. എം. രാജീവൻ, സത്യചന്ദ്രൻ പൊയിൽക്കാവ്, വി. പി. ഇബ്രാഹിംകുട്ടി, കെ ടി എം കോയ, എം. റഷീദ്, സി. സത്യചന്ദ്രൻ, കെ. കെ. നിയാസ്, എം. റഷീദ്, കബീർ സലാല, കുഞ്ഞിക്കണാരൻ സർവീസസ്, കൊയിലാണ്ടി ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ പ്രദീപ്കുമാർ, അഡ്വ. ടി. കെ. രാധാകൃഷ്ണൻ, എടത്തിൽ രവി, ആർ. ഉമ്മർകുട്ടി, ഇ. കെ. ജുബീഷ് എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി എ. സജീവ് കുമാർ സ്വാഗതവും ശശികമ്മട്ടേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!