എരഞ്ഞിക്കൽ പറമ്പാട്ട് – പുനത്തും താഴ കനാൽ റോഡ് നിർമ്മാണ പ്രവൃത്തി കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: വടകര ലോകസഭാ മണ്ഡലം എം.പി കെ മുരളീധരൻ്റെ പ്രാദേശിക വികസന ഫണ്ട് 35 ലക്ഷം രൂപ അടങ്കൽ തുക ഉപയോഗിച്ച് മേപ്പയ്യൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ എരഞ്ഞിക്കൽ പറമ്പാട്ട് – പുനത്തും താഴ കനാൽ റോഡ് നിർമ്മാണ പ്രവൃത്തി കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ അധ്യക്ഷനായി.വാർഡ് മെംബർ ശ്രീനിലയം വിജയൻ, കൂവല ശ്രീധരൻ, പി.കെ അനീഷ്, മുജീബ് കോമത്ത്, കെ.എം രവീന്ദ്രൻ, മധു പുഴയരികത്ത്, ടി.ഒ ബാലകൃഷ്ണൻ, പറമ്പാട്ട് സുധാകരൻ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!